മോഡൽ ചോദ്യപ്പേപ്പർ തന്നെ വിമർശനം എറ്റു വാങ്ങിയതായിരുന്നു. ആ പോരായ്മ പരിഹരിക്കുന്ന ചോദ്യം പ്രതീക്ഷിക്കുന്ന കുട്ടികളുടെയും അദ്ധ്യാപകരുടെയും മുഖത്തു കാർക്കിച്ചു തുപ്പുന്നതായിരുന്നു ഈ വർഷത്തെ പത്താം ക്ലാസ്സുകാരുടെ ഗണിത പരീക്ഷ. 30 വർഷമായി ഞാൻ കുട്ടികൾക്ക് കണക്കു പഠിപ്പിക്കുവാൻ തുടങ്ങിയിട്ട്.ഇത്രയും മര്യാദകേട്ട ഒരു ഗണിതശാസ്ത്ര ചോദ്യപ്പേപ്പർ ഞാൻ ആദ്യമായിട്ടാണ്. കാണുന്നത്.എനിക്കുറപ്പുണ്ട് ഞാൻ പഠിപ്പിച്ച കുട്ടികൾക്ക് എ പ്ലസ് കിട്ടും.അവരെ ഞാൻ അതിനു പ്രാപ്തരാക്കിയിട്ടുണ്ട്. എന്നാൽ ഒരു അദ്ധ്യാപകൻ ആയ എനിക്ക് അതുകൊണ്ട് പോരല്ലോ? ബഹുഭൂരിപക്ഷം കുട്ടികളെയും കണ്ണീരിലാഴ്ത്തിയുള്ള ചോദ്യപ്പേപ്പർ തയ്യാറാക്കിയതിലൂടെ ഈ അദ്ധ്യാപകൻ എന്താണ് ലക്ഷ്യമിടുന്നത്? പരീക്ഷ എഴുതുന്നത് അദ്ധ്യാപകരല്ല, കുട്ടികളാണ്.ചോദ്യപ്പേപ്പർ തയ്യാറാക്കുമ്പോഴുള്ള മാനദണ്ഡങ്ങൾ ഒന്നുമേ പാലിക്കാതെ പണ്ഡിതൻ എന്ന പേരുകേൾക്കാനുള്ള ചോദ്യകർത്താവിന്റെ കൗശലമാണ് മൊത്തം ചോദ്യത്തിലും കാണുന്നത്?
ക്ലാസ്സുമുറികളിൽ പഠനപ്രവർത്തനം നടത്തി കുട്ടികളുമായി പരിചയമില്ലാത്ത ആളാണ് ചോദ്യം തയ്യാറാക്കിയെതെന്ന് ഉറപ്പാണ്.
ആദ്യ ചോദ്യം തന്നെ ശരാശരി നിലവാരക്കാരെപ്പോലും പ്രയാസപ്പെടുത്തിയിട്ടുണ്ടാകും.ആദ്യ ചോദ്യം എല്ലാ നിലവാരക്കാരെയും തൃപ്തിപ്പെടുത്തുകയും കണക്കിനോടുള്ള ഭയം മാറ്റി തുടർചോദ്യങ്ങളിലേക്ക് കുട്ടിയെ നയിക്കുന്നതും ആകണം.ക്ലാസ്സിലെ പഠനപ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളും ചെയ്യുന്ന ഒരു കണക്ക് ചോദ്യ രീതികൊണ്ട് അല്പം ചിന്തിപ്പിച്ചേക്കുമെങ്കിലും ശരാശരിക്കാർ ചെയ്യും.എന്നാൽ ഉപചോദ്യങ്ങൾ ഉൾപ്പെടുത്തി കുട്ടികളോട് നീതി പുലർത്താമായിരുന്നു.മൂന്നാമത്തെ ചോദ്യം അല്പം ആശ്വാസം നൽകി.നാലാം ചോദ്യവും ശരാശരിക്കാർ സന്തോഷിക്കും.എന്നാൽ ഒരു ചിത്രം കൂടി ഉണ്ടായിരുന്നെകിൽ എല്ലാ നിലവാരക്കാരും അനായാസം ഉത്തരം എഴുതുമായിരുന്നു.5 ഉം 6 ഉം മികച്ച നിലവാരം പുലർത്തുന്ന ചോദ്യം തന്നെ.ഏഴാമത്തെ ചോദ്യം ചോദ്യകർത്താവിന്റെ പാണ്ഡിത്വ൦ തെളിയിക്കുന്നതായിരുന്നു.എട്ടു മുതൽ പതിമൂന്നു വരെ ചോദ്യങ്ങൾ ക്ലാസ്സിലെ പ്രവർത്തനങ്ങളുമായി കുട്ടികൾക്ക് പരിചയമായാണ്.ചോദ്യം 14 കാണുമ്പൊൾ കഷ്ടം എന്നേ ചോദ്യകർത്താവിനെക്കുറിച്ചു പറയാനുള്ളൂ.15,16 17 (എ) എന്നിവ തൃപ്തികരം തന്നെ.പ്രതീക്ഷിച്ചതും.എന്നാൽ 17 (ബി) എന്തിനായിരുന്നു.????? 19 ചോദ്യം ഘനരൂപങ്ങളിൽ സ്ഥിരം പ്രതീക്ഷിക്കുന്ന ചോദ്യങ്ങൾ എല്ലാം ഒഴിവാക്കി കുട്ടികളെ വിഷമത്തിലാക്കിയപ്പോൾ ചോദ്യ കർത്താവിനു അല്പം ആശ്വാസം കിട്ടിക്കാണും.20 ക്ലാസ്സുമുറികളിൽ ചെയ്യുന്ന പ്രവർത്തനം ആണ്.എന്നാൽ ചോദ്യശൈലി കുട്ടികളെ കുറച്ചു പേരെ എങ്കിലും ഉത്തരത്തിൽ നിന്നും അകറ്റും.ചോദ്യം 21 ലക്ഷ്യമിട്ടതു കണ്ടു പരിചയിച്ചതു തന്നെ പക്ഷെ, ഉപചോദ്യം കൊണ്ട് അത് തകർത്തു കളഞ്ഞു.താങ്കളുടെ ക്ലാസ്സിൽ ഈ ചോദ്യത്തിനുത്തരം ഏത്ര കുട്ടികൾ ചെയ്യും.ഇതേ ചോദ്യം 45 ച.സെ.മി.പരപ്പളവുള്ള സമചതുരം വരച്ചു അതേ പരപ്പളവും ഒരു വശം 9.8 സെ.മി.ആയ ഒരു ചതുരം വരയ്ക്കാൻ പറഞ്ഞാൽ അത് കുറച്ചുകൂടി എളുപ്പമാകും.അവസാന ചോദ്യം പരിചയം തന്നെ.
മൊത്തത്തിൽ ചോദ്യങ്ങൾ താഴ്ന്ന നിലവാരക്കാരെ കരയിപ്പിച്ചു.പരാജിതരുടെ എണ്ണം കൂടാം.അതുപോലെ എ പ്ലസ് പ്രതീക്ഷിക്കുന്നവരെയും കരയിക്കും.കണക്ക് എന്ന് കേൾക്കുമ്പോൾ ഓടി ഒളിക്കുന്ന കുട്ടികൾക്ക് കണക്കിനെ എന്നേക്കും ഉപേക്ഷിക്കാൻ ഈ ചോദ്യം കൊണ്ടായി എന്നാണ് കരുതാൻ.
കുട്ടികളോടുള്ള ഈ പീഡനം അവസാനിപ്പിച്ച് കൂടെ????

No comments:
Post a Comment